എല്ലാവര്‍ക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കില്‍ ആര്‍ക്കും അതിന് കഴിയില്ല ; മുന്നറിയിപ്പുമായി ഇറാന്‍
അമേരിക്കന്‍ ഭീഷണികള്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ ഊര്‍ജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡായ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബിയിലൂടെയാണ് സൈനിക കമാന്‍ഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കില്‍ ആര്‍ക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയിലെ ഊര്‍ജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ്.
ഇറാന്റെ എണ്ണ-വാതക വിപണികളില്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ ഇത്തരം നിലപാടുകള്‍ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഇറാന്‍ ആരോപിച്ചു.
ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ വിതരണ ശൃംഖലകളെ ബാധിക്കുന്ന ഏതൊരു നടപടിയും പ്രാദേശിക തലത്തില്‍ മാത്രമല്ല, ആഗോള വിപണിയിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
.jpg)

