'ഇറാനെതിരെ കൂടുതല്‍ സൈനിക നടപടി ഉണ്ടായേക്കും'; മുന്നറിയിപ്പ് നല്‍കി ട്രംപ്

trump

വെള്ളിയാഴ്ച ഫ്‌ലോറിഡയില്‍ നടന്ന റാലിയിലാണ് ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടായേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചത്.

ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ പുതിയ സൈനിക നടപടി ഉണ്ടായേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനെതിരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് നയതന്ത്ര പ്രതിനിധി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

വെള്ളിയാഴ്ച ഫ്‌ലോറിഡയില്‍ നടന്ന റാലിയിലാണ് ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടായേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചത്. 'തങ്ങള്‍ മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി നടത്തിയേക്കാം' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാനെതിരായ യുഎസ് സൈനിക നടപടിക്ക് നല്‍കിയ പേരാണ് 'എപ്പിക് ഫ്യൂറി'.
ഇറാനെതിരെ ഈ വാരാന്ത്യത്തില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കിയിലെ യുഎസ് അംബാസഡറും സിറിയന്‍ വിഷയങ്ങളിലെ വാഷിങ്ടണിന്റെ പ്രധാന പ്രതിനിധിയുമായ ടോം ബാരക് വ്യക്തമാക്കിയിരുന്നു.

Tags