ഒരു സമാധാന ചര്‍ച്ചയും നടന്നിട്ടില്ല, ട്രംപിന്റെ വ്യാജ അവകാശ വാദങ്ങള്‍ക്ക് പിന്നില്‍ കാരണമുണ്ട് ; ഇറാന്‍
ക്രൂഡ് ഓയില്‍ അടക്കമുള്ള വിപണിയെ കൃത്രിമമായി നിയന്ത്രിക്കാന്‍ വേണ്ടിയുള്ള വ്യാജ വാര്‍ത്തകളാണെന്നാണ് ഇറാന്‍ പറയുന്നത്
ഇറാനും യു.എസ്.-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധത്തില്‍ താത്കാലികാശ്വാസമെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. യുഎസ് പ്രസിഡന്റുമായി ഒരു സമാധാന ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. സംഘര്‍ഷത്തിന് സമ്പൂര്‍ണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ചര്‍ച്ചയില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് യു.എസ്. സമാധാനത്തിന് ഇറാന് ഒരവസരം കൂടി നല്‍കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദ്വിദിന ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. ഇറാനുമായി ചര്‍ച്ചകള്‍ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. വിശാലമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് നിര്‍ണയിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തവണ ഇറാന്‍ ഗൗരവമായാണ് കാര്യങ്ങള്‍ എടുക്കുന്നത്. അവര്‍ ഒരു തീര്‍പ്പുകല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു, സമാധാനം ആഗ്രഹിക്കുന്നു'- ട്രംപ് പറഞ്ഞു.
എന്നാല്‍ യു.എസുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്. ട്രംപിന്റെ അവകാശ വാദങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വ്യക്തമാക്കി. ഇത് ക്രൂഡ് ഓയില്‍ അടക്കമുള്ള വിപണിയെ കൃത്രിമമായി നിയന്ത്രിക്കാന്‍ വേണ്ടിയുള്ള വ്യാജ വാര്‍ത്തകളാണെന്നാണ് ഇറാന്‍ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ആഗോള വിപണികളില്‍ നേരിയ ഉണര്‍വ് സംഭവിച്ചിരുന്നു. എണ്ണവിലയും താഴുന്നു. ഇതാണ് ഇത്തരം വാര്‍ത്തകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് ഇറാന്‍ പറയുന്നത്.ഇറാനുമായി നടത്തിയ ചര്‍ച്ചയില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
.jpg)


