ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കും ; ട്രംപ്
ഇറാനെതിരെയുള്ള നാവിക ഉപരോധം ഫലപ്രദമെന്നും തുടരുമെന്നും പറഞ്ഞ ട്രംപ് ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുകയാണെന്നും പ്രതികരിച്ചു.
ഇറാനുമായുളള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ധാരണയിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും തീരുമാനം എടുക്കേണ്ട ഇറാന്റെ നേതാക്കള്‍ ആരാണെന്ന് അവര്‍ക്ക് തന്നെ അറിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള നാവിക ഉപരോധം ഫലപ്രദമെന്നും തുടരുമെന്നും പറഞ്ഞ ട്രംപ് ഇറാന്റെ സമ്പദ് വ്യവസ്ഥ തകരുകയാണെന്നും പ്രതികരിച്ചു. ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനെതിരായ തന്റെ യുദ്ധശക്തി പരിമിതപ്പെടുത്താന്‍ കോണ്‍ഗ്രസ് നിരന്തരം ശ്രമിക്കുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. താന്‍ ഇറാനുമായി ഒരു കരാറുണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഓരോ ആഴ്ചയും അല്ലെങ്കില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും യുദ്ധം അവസാനിപ്പിക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
.jpg)

