ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം നീട്ടിക്കൊണ്ടുപോകും , യുഎസ് സൈന്യം കരുതിയതിനേക്കാള്‍ ദുര്‍ബലമെന്ന് ഇറാന്‍

usa iran

അടുത്ത പ്രസിഡന്റ് കാലാവധി എത്തുന്നതുവരെ ഈ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും യുഎസിന് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മുന്നിലെ ഒരു വഴിയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി കഴിയുന്നതുവരെ യുദ്ധം മനപൂര്‍വം നീട്ടിക്കൊണ്ടുപോകാന്‍ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ സംഘര്‍ഷം നീട്ടിക്കൊണ്ടുപോയി ശത്രുവിനെ തളര്‍ത്തുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ തടയാന്‍ കഴിയുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ മുഹമ്മദ് റസാ നഖ്ദി വ്യക്തമാക്കി.


അടുത്ത പ്രസിഡന്റ് കാലാവധി എത്തുന്നതുവരെ ഈ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും യുഎസിന് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മുന്നിലെ ഒരു വഴിയാണ്. ഇറാനെ ആക്രമിക്കാന്‍ മുതിരുന്ന ഏതൊരാളും അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇതിലൂടെ മനസിലാക്കികൊടുക്കാന്‍ കഴിയും നിലവില്‍ യുദ്ധത്തില്‍ ഇറാനാണ് മുന്നില്‍. എന്നാല്‍ അന്തിമ ലക്ഷ്യത്തിലെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും നഖ്ദി പറഞ്ഞു.

തങ്ങളെ ആക്രമിക്കാന്‍ ശത്രുക്കള്‍ ഇനിയൊരിക്കലും തുനിയാത്ത രീതിയിലുള്ള പ്രതിരോധം തീര്‍ക്കുകയാണ് ഈ യുദ്ധം ദീര്‍ഘിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ പോരാട്ടത്തില്‍ നിന്ന് ഇറാന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു. കരുതിയതിനേക്കാള്‍ ദുര്‍ബലമെന്ന് യുഎസ് സൈന്യമെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇറാന്‍ നിലവില്‍ കൂടുതല്‍ മിസൈലുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം വര്‍ഷങ്ങളോളം നീണ്ടാലും റോക്കറ്റ് ആക്രമണങ്ങള്‍ തുടരാന്‍ കഴിയും. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മിസൈല്‍ ശേഖരം തീര്‍ന്നുപോയാല്‍ ഇറാന്‍ ഇതിലും വലിയ ഭീഷണി ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags