ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും ; റോക്കറ്റിന് സാങ്കേതിക തകരാര്‍ ; ആക്‌സിയം ദൗത്യം വീണ്ടും മാറ്റിവച്ചു

Spaceflight of four people including Indian Subhanshu Shukla postponed to 10
Spaceflight of four people including Indian Subhanshu Shukla postponed to 10

ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്‌സിയം സ്‌പേസിന്റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. നാളെ വിക്ഷേപണം നടന്നേക്കും.

tRootC1469263">


ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിക്കുക. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4ലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്.

അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആര്‍ഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4 ലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം 14 ദിവസം ഇവര്‍ നിലയത്തില്‍ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ്
ശുഭാംശു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍ അടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക സംഘവും വിക്ഷേപണത്തിനായി ഫ്‌ലോറിഡയില്‍ എത്തിയിട്ടുണ്ട്.

Tags