അമേരിക്കയുടെ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയില്‍

bush

നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്.

അമേരിക്കയുടെ യുഎസ്എസ് ജോര്‍ജ് ഡബ്ല്യു ബുഷ് പടക്കപ്പല്‍ വ്യൂഹം പശ്ചിമേഷ്യയില്‍ എത്തിയതായി അമേരിക്കന്‍ സൈന്യം. ഇതോടെ ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കൂറ്റന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രില്‍ 23ന് വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയില്‍ എത്തിയതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലുമായി നിലവില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.


ഫെബ്രുവരി അവസാനം ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ ഈ വിന്യാസമെന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധക്കപ്പലുകള്‍ക്കൊപ്പം പിന്തുണയ്ക്കായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. ഇതിലൂടെ പശ്ചിമേഷ്യയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Tags