ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്മ് ദ്വീപിലേക്ക് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം
ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്മ് ദ്വീപിലേക്ക് അമേരിക്കന്‍ സൈന്യം പ്രൊജക്‌റ്റൈല്‍ ആക്രമണം നടത്തിയതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഖെഷ്മ് ദ്വീപില്‍ നാലിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ അബ്ബാസ്, സിരിക് തുടങ്ങിയ നഗരങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ സൈന്യം നടത്തിയ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
ഇറാനിലേക്കുള്ള ആയുധ കടത്തും കടല്‍പ്പാതകളിലൂടെയുള്ള ഗതാഗതവും പൂര്‍ണ്ണമായി തടയുന്നതിനായി 'ടാസ്‌ക് ഫോഴ്സ് ഐറണ്‍ ഗേറ്റ്' എന്ന പേരില്‍ പുതിയ സൈനിക പ്രവര്‍ത്തനം ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക ഉപരോധമാണ് ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, ഇനി ഇറാനിലേക്ക് സാധനങ്ങള്‍ എത്തുന്നതും പുറത്തേക്ക് പോകുന്നതും തടയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി.
.jpg)

