അമേരിക്ക ആക്രമണം അവസാനിക്കാതെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഇറാന്‍

iran

ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാന്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു.സമാധാന ചര്‍ച്ചകള്‍ക്കായുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണള്‍ഡ് ട്രംപ്. അമേരിക്ക ആക്രമണം നിര്‍ത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് എല്ലാവര്‍ക്കുമായി തുറന്നുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

tRootC1469263">

കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കുറഞ്ഞത് ഇറാന്റെ നടപടി മൂലമല്ലെന്നും, മേഖലയിലെ അമേരിക്കന്‍-ഇസ്രയേല്‍ ആക്രമണങ്ങള്‍ സൃഷ്ടിച്ച സുരക്ഷാ ഭീതി കാരണമാണെന്നും അരാഗ്ചി ആരോപിച്ചു. എന്നാല്‍ പല കപ്പലുകളും സുരക്ഷാ കാരണങ്ങളാല്‍ സ്വയം മാറിനില്‍ക്കുകയാണെന്നും ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കാന്‍ സഖ്യകക്ഷികള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്നും ട്രംപ് പ്രതികരിച്ചു.

Tags