ഇറാനുമായി ധാരണയിലെത്തുന്ന വിവരം അമേരിക്ക മറച്ചുവച്ചു ; അതൃപ്തി അറിയിച്ച് ഇസ്രയേല്‍

Netanyahu

ചര്‍ച്ചകളുടെ അവസാന ഘട്ടം വരെ സുപ്രധാന വിവരങ്ങള്‍ അമേരിക്ക തങ്ങളില്‍ നിന്ന് മറച്ചുവെച്ചെന്നും ഇസ്രയേല്‍ ഉന്നത വൃത്തങ്ങള്‍ ആരോപിച്ചു.

ഇറാനുമായി അമേരിക്ക ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചെന്ന അതൃപ്തി രേഖപ്പെടുത്തി ഇസ്രയേല്‍. ചര്‍ച്ചകളുടെ അവസാന ഘട്ടം വരെ സുപ്രധാന വിവരങ്ങള്‍ അമേരിക്ക തങ്ങളില്‍ നിന്ന് മറച്ചുവെച്ചെന്നും ഇസ്രയേല്‍ ഉന്നത വൃത്തങ്ങള്‍ ആരോപിച്ചു.
ഇറാനുമായി ഇത്തരത്തില്‍ ധാരണയിലെത്തുന്ന വിവരം അമേരിക്കന്‍ ഭരണകൂടം ഇസ്രയേലിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇസ്രയേലിന് ഇതേ കുറിച്ച് സൂചന ലഭിച്ചത്.
ലെബനനോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ തന്നെയാണ് ഇസ്രയേല്‍.
 

Tags