ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമപാത യുഎസ് ഉപയോഗിച്ചിട്ടില്ല ; ആരോപണം നിഷേധിച്ച് കേന്ദ്രം
Jun 23, 2025, 08:21 IST
ഇന്ത്യന്‍ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വ്യക്തമാക്കി.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചുവെന്ന് അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യന്‍ വ്യോമപാത ഒരിക്കലും യുഎസ് ഉപയോഗിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോ വ്യക്തമാക്കി. സൈനിക നടപടിക്ക് അമേരിക്ക തിരഞ്ഞെടുത്ത വ്യോമപാത എന്തായിരുന്നുവെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയിന്‍ വിശദീകരിച്ചതാണെന്നും പിഐബി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 22 ഇറാന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.
.jpg)


