സ്വന്തം ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇരട്ടത്താപ്പ് ; വിമര്‍ശനവുമായി ഇറാന്‍

usa iran

ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്നും  ഇറാന്‍

ആണവ നയങ്ങളില്‍ അമേരിക്ക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഇറാന്റെ രൂക്ഷ വിമര്‍ശനം. ലോകത്തെ ഏറ്റവും വലിയ ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്നും ഇറാനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇറാന്റെ യു എന്‍ മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഭരണകൂടത്തിന്റെയും നയങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് ഇറാന്റെ പുതിയ നീക്കം. 

പശ്ചിമേഷ്യന്‍ യുദ്ധത്തിലെ സമാധാന ചര്‍ച്ചകള്‍ യുറേനിയം സമ്പൂഷ്ടീകരണത്തിലും ആണവ നിര്‍വ്യാപന കരാറിലും തട്ടി നില്‍ക്കവെയാണ് ട്രംപിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളുമായി ഇറാന്‍ രംഗത്തെത്തിയത്. ആണവ നിര്‍വ്യാപന ഏജന്‍സി (ഐ എ ഇ എ) കൃത്യമായ മേല്‍നോട്ടം ഉള്ള കാലത്തോളം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധിയില്ലെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആണവ പദ്ധതികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും രാജ്യാന്തര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് ഇതെന്നും ഇറാന്‍ ആവര്‍ത്തിച്ചു. എന്നാല്‍ സ്വന്തം ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Tags