'ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നു'; വൈറ്റ് ഹൗസ്

Donald Trump

ഡെന്മാര്‍ക്കിന്റെ അര്‍ധ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നതിന് അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍ഗണനയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡെന്മാര്‍ക്കിന്റെ അര്‍ധ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

tRootC1469263">

ഡെന്മാര്‍ക്കിനെയും ഗ്രീന്‍ലന്‍ഡിനെയും പറ്റിയുള്ള കാര്യങ്ങള്‍ ആ രാജ്യങ്ങള്‍ മാത്രം തീരുമാനിക്കേണ്ടതാണെന്ന് ഡെന്മാര്‍ക്ക്, ഫിന്‍ലണ്ട്, നോര്‍വെ, സ്വീഡന്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. നാറ്റോ രാജ്യങ്ങളുമായും അമേരിക്കയുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും പ്രസ്താവനയില്‍. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് വേണമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

അതേസമയം ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രം?ഗത്തെത്തി. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും മാത്രമെന്ന് യുകെ, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍ വ്യക്തമാക്കി.

Tags