ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക ; അതിജീവിക്കുമെന്ന് ഇറാന്‍
'ഓപ്പറേഷന്‍ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികള്‍ക്ക് അമേരിക്ക നല്‍കിയിരിക്കുന്ന പേര്.
ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേര്‍പ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്യങ്ങള്‍ക്കുള്ള കര്‍ശന മുന്നറിയിപ്പ്.
'ഓപ്പറേഷന്‍ എക്കണോമിക് ഔട്ട്കാസ്റ്റ്' എന്നാണ് ഉപരോധ നടപടികള്‍ക്ക് അമേരിക്ക നല്‍കിയിരിക്കുന്ന പേര്. ഇറാനുമായി ഇടപാടുകള്‍ പാടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്‌കോട്ട് ബസന്റ് പറഞ്ഞു. സമാധാനചര്‍ച്ചകളില്‍ സഹകരിക്കാനായി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കന്‍ നീക്കം.
.jpg)

