'ബ്രസീല്‍ ഇലക്ഷനില്‍ പരാജയപ്പെട്ട ബോള്‍സോനാരോയെ നാട് വിടാന്‍ അമേരിക്ക സഹായിച്ചില്ല'; മാര്‍ക്കോ റൂബിയോ

marco rubio

'ബോള്‍സോനാരോ നടത്തിയ ഒരു നീക്കത്തിലും യുഎസ് സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ല' റൂബിയോ കൂട്ടിച്ചേര്‍ത്തു.

ബ്രസീല്‍ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ പ്രസിഡന്റ് ലുല ഡ സില്‍വയോട് 40 ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ട ഫ്‌ലാവിയോ ബോള്‍സോനാരോയെ അമേരിക്കയിലേക്ക് നാട് വിടാന്‍ ട്രംപ് സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

 'ഞങ്ങള്‍ ഒരു വിധത്തിലും സഹായിച്ചില്ല, അദ്ദേഹം അമേരിക്കയില്‍ എത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അദ്ദേഹത്തിന് മുമ്പേ വിസ ഉണ്ടായിരുന്നു. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു.' റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു. 'ബോള്‍സോനാരോ നടത്തിയ ഒരു നീക്കത്തിലും യുഎസ് സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടില്ല' റൂബിയോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബ്രസീലിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന് പറഞ്ഞ ട്രംപ്, ഫ്‌ലാവിയോക്ക് എത്രകാലം വേണമെങ്കിലും യുഎസില്‍ തുടരാമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Tags