ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം ; ഇല്ലെങ്കില്‍ ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കും ; ട്രംപിന്റെ അന്ത്യശാസനം
ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.
ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കില്‍ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ യുഎസിന്റെ എല്ലാ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്ന തിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഏതാണ്ട് നിലച്ചിരിക്കുകയാണ്. അതേസമയം ഹോര്‍മുസ് കടലിടുക്ക് യുഎസിനും സഖ്യകക്ഷികള്‍ക്കും ഒഴികെയുള്ള എല്ലാവര്‍ക്കും തുറന്നിട്ടുണ്ടെന്ന് ഇറാന്‍ പറഞ്ഞു
.jpg)


