അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു ; മൂന്നുലക്ഷത്തോളം പേരെ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നു
രാജ്യത്ത് അടച്ചുപൂട്ടല്‍ തുടരേണ്ടി വരുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു.
അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരുന്നു. ഷട്ട്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നത്. ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങള്‍ക്കുള്ള തുകയും മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. അതോടൊപ്പം രാജ്യത്ത് അടച്ചുപൂട്ടല്‍ തുടരേണ്ടി വരുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു.
രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഏഴ് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം പേരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചനകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥരെ ഇന്ന് പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ഇന്ന് സെനറ്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഹ്രസ്വകാല ധനവിനിയോഗ ബില്‍ ഡെമോക്രാറ്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഷട്ട് ഡൗണ്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
.jpg)

