ഗ്രീന്‍ലാന്‍ഡിലെ ജനതയ്ക്ക് 10,000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ഒറ്റത്തവണ പേയ്മെന്റായി നല്‍കും ? ട്രംപ് ഭരണകൂടം പുതിയ വഴി തേടുന്നു
Jan 9, 2026, 07:54 IST
ഗ്രീന്‍ലാന്‍ഡിലെ ജനതയ്ക്ക് 10,000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ഒറ്റത്തവണ പേയ്മെന്റായി നല്‍കാനാണ് നീക്കം
ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം പണം നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍ലാന്‍ഡിലെ ജനതയ്ക്ക് 10,000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ഒറ്റത്തവണ പേയ്മെന്റായി നല്‍കാനാണ് നീക്കം. മൊത്തം 57,000 പേരാണ് ഗ്രീന്‍ലഡിലുള്ളത്.
tRootC1469263">ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അമേരിക്കന്‍ നടപടിയെ പ്രതിരോധിക്കുമെന്നും ഗ്രീന്‍ലണ്ട് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി. അമേരിക്ക ഗ്രീന്‍ലണ്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സൈനികമായി നേരിടുമെന്ന് ഡെന്മാര്‍ക്ക് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
.jpg)


