3 മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ ഇന്ത്യന്‍ വംശജനായ സിഇഒയേയും പിരിച്ചുവിട്ട് കമ്പനി
2021ല്‍ ക്രിസ്തുമസിന് മുന്നോടിയായി ആയിരുന്നു വിശാലിന്റെ കൂട്ടപ്പിരിച്ച് വിടല്‍.
3 മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ ഇന്ത്യന്‍ വംശജനായ സിഇഒയ്ക്കും തൊഴില്‍ നഷ്ടം. വിശാല്‍ ഗാര്‍ഗിനെ സ്വന്തം കമ്പനിയായ ബെറ്റര്‍ ഹോം ആന്‍ഡ് ഫിനാന്‍സ് ആണ് ഓഗസ്റ്റ് 3ന് വിശാല്‍ ഗാര്‍ഗിനേയും പിരിച്ച് വിട്ടത്. ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയല്‍ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തീരുമാനം എത്തുന്നത്. ലൂയിസിന് ബോര്‍ഡില്‍ സ്ഥാനം നല്‍കാന്‍ തക്ക രീതിയില്‍ വിശ്വസിച്ചരുന്നതായാണ് വിശാല്‍ ഗാര്‍ഗ് വിശദമാക്കുന്നത്. 2021ല്‍ ക്രിസ്തുമസിന് മുന്നോടിയായി ആയിരുന്നു വിശാലിന്റെ കൂട്ടപ്പിരിച്ച് വിടല്‍. നിലവില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഭരണസമിതി വിശാലിനെ പുറത്താക്കിയത്.
കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പുതിയതായി എത്തിയ ഡാനിയല്‍ ലൂയിസിനെ താല്‍ക്കാലിക സിഇഒയായി നിയമിച്ചു. വിശാല്‍ ഗാര്‍ഗിന്റെ തീരുമാനങ്ങളിലെ വീഴ്ചകള്‍, പെരുമാറ്റ ദൂഷ്യം, വിശ്വസനീയതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് കാരണമായി ബോര്‍ഡ് വ്യക്തമാക്കിയത്. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ 2022 മുതല്‍ കമ്പനിക്ക് 1.5 ബില്യണ്‍ ഡോളറിലധികം നഷ്ടം സംഭവിച്ചതായും ഓഹരി മൂല്യത്തില്‍ 90 ശതമാനത്തിലധികം ഇടിവുണ്ടായതായും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഗൃഹവായ്പാ പ്രക്രിയകളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാല്‍ ഗാര്‍ഗ് 2014ല്‍ ബെറ്റര്‍ സ്ഥാപിച്ചത്.
2021 ഡിസംബറിലെ കൂട്ട പിരിച്ചുവിടലിനേ തുടര്‍ന്ന് താല്‍ക്കാലികമായി മാറിനിന്ന അദ്ദേഹം പിന്നീട് കമ്പനിയിലേക്ക് തിരിച്ചെത്തിയെങ്കിലും ആ സംഭവം ബെറ്ററിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുന്ന നിര്‍ണായക ഘട്ടത്തിലാണ് തന്നോട് ഈ ചതി ചെയ്തതെന്ന് വിശാല്‍ ഗാര്‍ഗ് ആരോപിക്കുന്നത്.
.jpg)

