ട്രംപിനെതിരെ വെടിയുതിര്‍ത്തയാള്‍ 31 കാരനായ കാലിഫോര്‍ണിയ സ്വദേശി ; മെക്കാനിക്കല്‍ എഞ്ചിനീയറും അധ്യാപകനുമായ അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

shoote

കോള്‍ തോമസ് അലന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും കമ്പ്യൂട്ടര്‍ വിദഗ്ധനുമാണെന്നാണ് പുറത്തുവരുന്ന വിവരം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിര്‍ത്ത 31കാരന്റെ വിശദാംശങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള കോള്‍ തോമസ് അലന്‍ ആണ് പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കോള്‍ തോമസ് അലന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും കമ്പ്യൂട്ടര്‍ വിദഗ്ധനുമാണെന്നാണ് പുറത്തുവരുന്ന വിവരം. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ ഇയാള്‍ ഗെയിം ഡെവലപ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഫെലോഷിപ്പ് നേടിയ കോള്‍ തോമസ് അലന്‍ ടോറന്‍സിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇയാള്‍ എന്തിനാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല. പ്രതിക്ക് നേരത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി സൂചനയില്ല.

Tags