ഇസ്രയേല്‍ ഭരണകൂടം ആഗ്രഹിക്കുന്നത് മേഖലയില്‍ സ്ഥിരമായി യുദ്ധം വേണമെന്നാണ്, ലെബനന് വേണ്ടി ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍
അരാഗ്ചി സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ബെന്‍ ഗ്വീറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ലെബനന്‍ പൂര്‍ണ്ണമായും ചുട്ടെരിക്കണമെന്ന ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വീറിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേല്‍ ഭരണകൂടം ആഗ്രഹിക്കുന്നത് മേഖലയില്‍ സ്ഥിരമായി യുദ്ധം വേണമെന്നാണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. ലെബനനില്‍ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നാല് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇതാമര്‍ ബെന്‍ ഗ്വീര്‍ വിവാദമായ പരാമര്‍ശം നടത്തിയത്.
അരാഗ്ചി സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ബെന്‍ ഗ്വീറിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് ഏതെങ്കിലും ഒരു ഭ്രാന്തന്റെ വെറുമൊരു ജല്‍പനമല്ലെന്നും മറിച്ച് ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക ദേശീയ സുരക്ഷാ മന്ത്രി പരസ്യമായി പങ്കുവെച്ച നിലപാടാണെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി. വംശഹത്യാ ആഹ്വാനങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും ഭീഷണിയാണെന്ന് അരാഗ്ചി വിമര്‍ശിച്ചു.
.jpg)

