ഹോര്‍മുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിര്‍ത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍
നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകള്‍ പോകണമെന്നും മറിച്ചായാല്‍ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാന്‍ അറിയിച്ചു
ഹോര്‍മുസിലെ നാവികരെ പുറത്തെത്തിക്കുന്ന ദൗത്യം നിര്‍ത്തിയെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍. കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തുടര്‍ന്ന് ഇറാന്‍ വീണ്ടും മുന്നറിയിപ്പ് ആവര്‍ത്തിച്ചു. നിശ്ചയിച്ച റൂട്ടിലൂടെ കപ്പലുകള്‍ പോകണമെന്നും മറിച്ചായാല്‍ സുരക്ഷാ ഗ്യാരണ്ടി ഉണ്ടാകില്ലെന്നും ഇറാന്‍ അറിയിച്ചു. ഉത്തരവാദിത്തം കപ്പല്‍ ഉടമകള്‍ക്കും കമ്പനികള്‍ക്കും കപ്പല്‍ കമാന്‍ഡര്‍മാര്‍ക്കും ആയിരിക്കുമെന്നും അറിയിച്ചു.
ഒമാന്‍ തീരത്താണ് കാര്‍ഗോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ഒമാന്‍ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്. ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് കേന്ദ്രം വിശദമാക്കുന്നത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കന്‍ മേഖലയിലാണ് സംഭവം നടന്നത്.
.jpg)

