ഹൂതികളുടേത് വളരെ മോശം പെരുമാറ്റം, ഇത് ഒട്ടും നല്ലതല്ല, മുന്നറിയിപ്പുമായി ട്രംപ്

Donald Trump

ഹൂതികളുടെ നീക്കത്തിനെതിരെ അമേരിക്ക എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഹൂതികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളോട് പ്രതികരിക്കവേ ഹൂതികള്‍ വളരെ മോശമായാണ് പെരുമാറുന്നതെന്ന് ട്രംപ് പറഞ്ഞു. ഇത് ഒട്ടും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൂതികളുടെ നീക്കത്തിനെതിരെ അമേരിക്ക എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


യുഎസില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണോ ഹൂതികള്‍ ആക്രമണം ശക്തമാക്കിയത് എന്ന ചോദ്യത്തിന് അത് തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് തനിക്കറിയില്ലെന്നും താന്‍ അത് കണക്കാക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.


ഹൂതികള്‍ക്കെതിരായ സൈനിക നടപടികളില്‍ സൗദിയ്‌ക്കൊപ്പം ചേരുന്ന കാര്യം അമേരിക്ക ആലോചിക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
 

Tags