ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കണം ; ഇറാനോട് അമേരിക്ക

israel
israel

ഇറാനില്‍ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍ ഒത്തുകൂടി.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാന്‍ ഇറാനോട് അമേരിക്ക. ഇറാന്‍ പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യുഎന്നില്‍ യുഎസ് പ്രതിനിധി കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനെന്നും യുഎന്നില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഇറാനില്‍ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍ ഒത്തുകൂടി.

tRootC1469263">

അമേരിക്കയുടെ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹന്‍ ആണവ നിലയത്തിലുണ്ടായത് കനത്ത നാശമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങള്‍ തകര്‍ന്നെന്ന് എഐഇഎ കുറ്റപ്പെടുത്തുന്നു. ആക്രമണത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക ന്യായീകരിച്ചിരിക്കെ, ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇതോടെ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്. ഇന്ധന വില ഉയരാന്‍ ഇത് കാരണമാകും.

Tags