ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകര്‍ന്നു ; യുവതിയ്ക്ക് ദാരുണാന്ത്യം

death

യുവതി ജനലില്‍ ചാരി നില്‍ക്കുമ്പോള്‍ ഫ്രെയിം ഇളകി താഴേക്ക് പതിക്കുകയായിരുന്നു.

ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലൂമിനിയം ഫ്രെയിം തകര്‍ന്നുവീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സല്‍ദാന്‍ഹ ഡോസ് സാന്റോസ് (28) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയിലുള്ള റിയോ പോട്ടി എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. യുവതി ജനലില്‍ ചാരി നില്‍ക്കുമ്പോള്‍ ഫ്രെയിം ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഹോട്ടലിന്റെ പ്രവേശന കവാടത്തിന് മുകളിലേക്കാണ് റെനാറ്റ വീണത്.


അപകടം നടക്കുമ്പോള്‍ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവതിയും കാമുകനും ഹോട്ടലിന്റെ വരാന്തയിലൂടെ നടന്നുവരുന്നത് കാണാം. ഇതിനിടയില്‍ യുവതി ഇടനാഴിയിലെ ജനല്‍പ്പടിയില്‍ ഇരുന്നു. ഈ സമയത്ത് ജനലിന്റെ അലൂമിനയം ഫ്രെയിം ഇളകി യുവതി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് പിന്നാലെ വിട്ടയച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും നടന്നത് അപകടമാണെന്നും പൊലീസ് അറിയിച്ചു.
 

Tags