ഇറാനില്‍ പരമോന്നത നേതാവിന്റെ സര്‍വ്വാധിപത്യം കുറയുന്നു ; അധികാര്യം സൈന്യത്തിനെന്ന് റിപ്പോര്‍ട്ടുകള്‍
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു
അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍, ഇറാന്റെ ഭരണസംവിധാനത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സര്‍വ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഭരണകാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു. എന്നാല്‍ ഇപ്പോള്‍, സൈനിക കമാന്‍ഡര്‍മാരുടെ പക്കലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് പറയുന്നത്.
മുന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകന്‍ മുജ്തബ ഖമനെയിക്ക് പിതാവിനെപ്പോലെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൈനിക ജനറലുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നിലയിലേക്ക് അദ്ദേഹം ഒതുങ്ങിയെന്നും, സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചര്‍ച്ചകളിലും മറ്റും ഇറാന്‍ കൂടുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നുവെന്നുമാണ് വാര്‍ത്താ ഏജന്‍സി പറയുന്നത്. ഇതാണ് സമാധാന ചര്‍ച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോള്‍ പൂര്‍ണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോര്‍ട്ട്.
.jpg)

