ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് 41 സീറ്റുകള്‍ പിടിച്ചെടുത്തു ; നേരിട്ടത് കനത്ത തിരിച്ചടി
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തില്‍ അടിമുടി മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതല്‍ ശക്തമാകുന്നു. ജനപ്രതിനിധിസഭയില്‍ 250 സീറ്റുകള്‍ കടന്ന ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് 41 സീറ്റുകള്‍ പിടിച്ചെടുത്തു. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചെന്ന് സ്പീക്കര്‍ സ്ഥാനാര്‍ഥി ഹക്കീം ജെഫ്രീസ് പറഞ്ഞു. ലോസ് ആഞ്ചലസില്‍ മലയാളിയായ നിത്യ രാമനും ചരിത്രവിജയം നേടി. അതേസമയം, തോല്‍വിക്ക് പിന്നാലെ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലും ഭിന്നത രൂക്ഷമായി.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തില്‍ അടിമുടി മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആലോചിക്കുന്നെന്നാണ് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളുമായി റൂബിയോ സംസാരിച്ചെന്നും ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രാജി വാര്‍ത്ത വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ശക്തമായി നിഷേധിച്ചു.
ഇതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരെ ശക്തമായ വികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉയരുകയാണ്.
.jpg)

