18 അഫ്ഗാന്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കാബൂളിലെത്തിച്ചു

google news
death

ബള്‍ഗേറിയയിലേക്ക് കടത്തുന്നതിനിടെ മരിച്ച 18 അഫ്ഗാന്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്ക് എത്തിച്ചതായി താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ വക്താവ് അറിയിച്ചു.


ഫെബ്രുവരിയില്‍ ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഹൈവേയില്‍ ഉപേക്ഷിച്ച ട്രക്കിന്റെ പിന്നില്‍ ഒരു ലോഡ് തടികള്‍ക്ക് താഴെയുള്ള രഹസ്യ അറയില്‍ നിന്നാണ് ബള്‍ഗേറിയന്‍ അധികൃതര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 18 പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
 

Tags