'അല്ലാഹുവിന് നന്ദി' ഇറാന്‍ ഇനി ഭീഷണിയല്ല, ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

trump

'ഹോര്‍മുസ് കടലിടുക്കിന്മേല്‍ യു എസിന് പൂര്‍ണ നിയന്ത്രണമുണ്ട്. ഞങ്ങള്‍ അത് നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു!' എന്ന് ട്രംപ് വ്യക്തമാക്കി.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് 'പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും' അത് തുടര്‍ന്നും നിലനിര്‍ത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യു എസ് നാവികസേനയുടെ ഉപരോധത്തെ 'ഉരുക്കുമതില്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ സൈനിക, സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.


'ഹോര്‍മുസ് കടലിടുക്കിന്മേല്‍ യു എസിന് പൂര്‍ണ നിയന്ത്രണമുണ്ട്. ഞങ്ങള്‍ അത് നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു!' എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തകര്‍ക്കപ്പെട്ടതായും അവര്‍ പിന്മാറുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനിയന്‍ സൈന്യത്തിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും രാജ്യം ഉയര്‍ന്ന പണപ്പെരുപ്പത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ഇനി പശ്ചിമേഷ്യയിലെ 'ഭീഷണിയല്ല' എന്ന് പറഞ്ഞ ട്രംപ്, പ്രസ്താവനയുടെ അവസാനം 'അല്ലാഹുവിന് സ്തുതി' എന്നും കുറിച്ചു.

Tags