തായ്‌ലന്‍ഡ്- കംബോഡിയ സംഘര്‍ഷം; ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ്
ജനവാസമേഖലകള്‍ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു.
തായ്‌ലന്‍ഡ്- കംബോഡിയ അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരമാകുന്നു. വെടിനിര്‍ത്തല്‍ പുതുക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ്. തായ്‌ലന്‍ഡ്- കമ്പോഡിയന്‍ പ്രധാനമന്ത്രിമാരുമായി അമേരിക്കന്‍ പ്രസിഡന്റ് സംസാരിച്ചു.
ജനവാസമേഖലകള്‍ ആക്രമിക്കപ്പെടുന്നതായി ഇരുകൂട്ടരും ആരോപിക്കുന്നതിനിടെ പലായനം ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കടന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും ഒരുപാട് പേര്‍ക്ക് പരുക്കേറ്റതായും കംബോഡിയയും 5 സൈനികര്‍ കൊല്ലപ്പെടുകയും 69 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി തായ്‌ലന്‍ഡും അറിയിച്ചു.
tRootC1469263">ഇരുരാജ്യങ്ങളും തമ്മിലുള്ള 817 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 16 കേന്ദ്രങ്ങളില്‍ റോക്കറ്റ്, ജെറ്റ്, ഡ്രോണ്‍ ആക്രമണം നടക്കുന്നതായി തായ് സേനാ വക്താവ് പറഞ്ഞു. ഇരുകൂട്ടരും പരസ്പരം പഴിചാരി ആക്രമണം തുടരുമ്പോള്‍ സമാധാനത്തിനു മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പെന്‍സില്‍വേനിയയില്‍ പറഞ്ഞു. എന്നാല്‍ കംബോഡിയ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും സര്‍ക്കാര്‍ വക്താവ് പെന്‍ ബൊന പ്രതികരിച്ചു.
.jpg)


