ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട് ; നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം വേണമെന്ന് ഒരു വിഭാഗം

iran president

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഭരണാധികാരികളുടെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്.

ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ഖമേനിയുടെ അഭാവത്തില്‍ രാജ്യത്തെ പ്രധാന തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണ്. പുതിയ നേതാവിനെ നിശ്ചയിക്കുന്നതിലും യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിലും ഇവരുടെ തീരുമാനമാണ് അന്തിമം. പ്രതികാരം വേണമെന്ന് ആഗ്രഹിക്കുന്ന തീവ്രവാദ വിഭാഗവും, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം തേടുന്ന പ്രായോഗികവാദികളും തമ്മില്‍ തര്‍ക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

tRootC1469263">

ശനിയാഴ്ച ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഭരണാധികാരികളുടെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും, കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തി.

രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണകൂടത്തില്‍ ഭിന്നതകളില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഖമേനിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' അടുത്ത 24 മണിക്കൂറിനുള്ളില്‍ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് ഭരണകൂടം തകര്‍ന്നിട്ടില്ലെന്ന് ലോകത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


 

Tags