താൽകാലിക വെടിനിർത്തൽ ; 40 ദിവസത്തിനുശേഷം മസ്ജിദുൽ അഖ്സ തുറന്നു

AlAqsaMosque

 ജറൂസലം: ആഴ്ചകൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും സംഘർഷങ്ങൾക്കും താൽകാലിക വിരാമമായതോടെ പുണ്യഭൂമിയായ അൽ അഖ്സ തുറന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള താൽകാലിക വെടിനിർത്തൽ നിലവിൽവന്നതോടെ നീണ്ട 40 ദിവസത്തെ അടച്ചിടലിനുശേഷമാണ് വ്യാഴാഴ്ച ഫജർ നമസ്കാരത്തിനായി പള്ളി തുറന്നുകൊടുത്തത്. 

യുദ്ധം ആരംഭിച്ചത് മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയപ്പോൾ നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികളാണ് അൽ-അഖ്സയുടെ മുറ്റത്തേക്കെത്തിയത്. അൽ-അഖ്സ പള്ളിക്ക് പുറമെ പഴയ നഗരത്തിലെ വെസ്റ്റേൺ വാൾ, ചർച്ച് ഓഫ് ഹോളി സെപുൽക്കർ എന്നീ പുണ്യസ്ഥലങ്ങളും സന്ദർശകർക്കായി തുറന്നുനൽകിയിട്ടുണ്ട്. ഈസ്റ്റർ, പെസഹ തുടങ്ങിയ പ്രധാന ആഘോഷ വേളകളിൽ പോലും ഇവ അടഞ്ഞുകിടന്നിരുന്നിരുന്നു. 

Tags