യുക്രെയ്ന്‍-റഷ്യ പോരാട്ടത്തിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍; നിര്‍ദ്ദേശം അംഗീകരിച്ച് സെലന്‍സ്‌കി
Mar 12, 2025, 07:32 IST


റഷ്യയുമായുള്ള യുദ്ധത്തില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തിലിന് തയ്യാറെന്ന് യുക്രെയ്ന്‍ അറിയിച്ചു.
മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കം. റഷ്യയുമായുള്ള യുദ്ധത്തില്‍ മുപ്പത് ദിവസത്തെ വെടിനിര്‍ത്തിലിന് തയ്യാറെന്ന് യുക്രെയ്ന്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ യുഎസും യുക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിര്‍ണായക സമാധാന ചര്‍ച്ചയിലായിരുന്നു തീരുമാനം. 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശിച്ച അംഗീകരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചര്‍ച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.