ട്രംപ് അനുകൂല സന്ദേശമെഴുതിയ വസ്ത്രം ധരിച്ച കൗമാരക്കാരിയെ മര്‍ദ്ദിച്ചു ; കനേഡിയന്‍ യുവതിയെ നാടുകടത്താന്‍ ഉത്തരവ്
കഴിഞ്ഞ ജൂലൈ മൂന്നിന് ന്യൂജഴ്‌സിയിലെ പോയിന്റ് പ്ലസന്റ് ബീച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
അമേരിക്കയില്‍ ട്രംപ് അനുകൂല സന്ദേശമെഴുതിയ വസ്ത്രം ധരിച്ച കൗമാരക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കനേഡിയന്‍ യുവതിയെ നാടുകടത്താന്‍ ഉത്തരവ്. കാനഡ സ്വദേശിയായ കെയ്റ്റ്‌ലിന്‍ ട്രേസിയെയാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി കാനഡയിലേക്ക് തിരികെ അയക്കുന്നത്.
കഴിഞ്ഞ ജൂലൈ മൂന്നിന് ന്യൂജഴ്‌സിയിലെ പോയിന്റ് പ്ലസന്റ് ബീച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വാതന്ത്ര്യ ദിന വാരാന്ത്യ ആഘോഷങ്ങള്‍ക്കിടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ദേശഭക്തി സൂചിപ്പിക്കുന്ന നിറങ്ങളുമുള്ള വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയോട് കെയ്റ്റ്‌ലിന്‍ തര്‍ക്കിക്കുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന്റെ അഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് പിടിയിലായ കെയ്റ്റിനെതിരെ ആക്രമണം, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണഅ ഇവരുടെ യുഎസ് വീസ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്.
2024 ഏപ്രില്‍ 14ന് അമേരിക്കയിലെത്തിയ കെയ്റ്റ്‌ലിന്റെ വീസ കാലാവധി സെപ്തംബര്‍ ആറിന് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
.jpg)

