കുവൈത്തിൽ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ പുനരാരംഭിക്കും ; ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം

Kuwait

 കുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ പുനരാരംഭിക്കുമെന്ന് ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തിയുമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

tRootC1469263">

മേഖലയിലെ സാഹചര്യം പരിഗണിച്ച് ആദ്യം സ്വീകരിച്ചിരുന്ന മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചതിനുശേഷമാണ് നമസ്കാരങ്ങൾ പുനരാരംഭിക്കാൻ തീരുമാനം എടുത്തത്.

പുതിയ ക്രമീകരണപ്രകാരം ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിന് ശേഷമാണ് തറാവീഹ് നമസ്കാരം ആരംഭിക്കുക. ഖിയാം നമസ്കാരം ദിവസവും അർദ്ധരാത്രി മുതൽ രാത്രി 12.30 വരെ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags