ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ മാത്രം അമേരിക്കയുമായി ചര്‍ച്ച ; നിലപാട് വ്യക്തമാക്കി ഇറാന്‍

iran

അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ മാത്രമേ അമേരിക്കയുമായുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാതെ ഹോര്‍മൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉപാധികള്‍ അംഗീകരിക്കാത്ത പക്ഷം നിലവിലെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്കും പ്രസക്തിയില്ലെന്ന ഇറാന്റെ നിലപാട് സ്പീക്കര്‍ അറിയിച്ചതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. പാകിസ്ഥാനില്‍ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ചയും കൂടുതല്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്. പാകിസ്ഥാനിലെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടും അമേരിക്ക വെടിനിര്‍ത്തല്‍ നീട്ടിയത് തങ്ങളുടെ വിജയമാണെന്നും ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചത്. പുതിയ തിയതി പോലും പറയാതെയാണ് ട്രംപ് വെടിനിര്‍ത്തല്‍ നീട്ടിയത് എന്നതിനാല്‍ ഇത് നീളാനും സാധ്യതയുണ്ട്. അതിനിടയില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

Tags