ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചര്‍ച്ചകള്‍ സജീവമാക്കി ഇന്ത്യ

Iran's parliament approves closing of Strait of Hormuz, world's main oil shipping route

21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിലുള്ളത്.

ഇറാന്‍ തീരത്തുള്ള ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചര്‍ച്ചകള്‍ സജീവമാക്കി ഇന്ത്യ. രണ്ടു കപ്പലുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ കപ്പലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടങ്ങിയത്. 

tRootC1469263">


21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിലുള്ളത്. ഇവയിലെല്ലാമായി 611 ഇന്ത്യന്‍ ജീവനക്കാരുണ്ട്. ഈ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നതിന് ഇറാന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. നേരത്തെ 2 എല്‍പിജി ടാങ്കറുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു.രാജ്യത്തിനുള്ളിലെ എല്‍പിജി ഉല്‍പാദനം കേന്ദ്രസര്‍ക്കാര്‍ നാല്‍പത് ശതമാനം കൂട്ടി.

അതിനിടെ, ഇന്ത്യ മരുന്നുകള്‍ കൈമാറിയതിന് ഇറാന്‍ സര്‍ക്കാര്‍ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയന്‍ റെഡ് ക്രസന്റിന് ഇന്നലെ സര്‍ക്കാര്‍ മരുന്നുകള്‍ കൈമാറിയിരുന്നു. 

Tags