സിറിയയിലും ലബനാനിലും ഗസ്സയിലും സൈന്യം തുടരും : ഇസ്രായേൽ

israel
israel

ജ​റൂ​സ​ലം: ഗ​സ്സ​യി​ൽ മാ​ത്ര​മ​ല്ല, അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ല​ബ​നാ​ൻ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും പി​ടി​ച്ച​ട​ക്കി​യ ഭൂ​മി​ക​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് തു​ട​രു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ്. കു​ടി​യി​റ​ക്കി പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ആ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം സൈ​നി​ക​രെ നി​ല​നി​ർ​ത്തി അ​വ​യെ സു​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് കാ​റ്റ്സ് പ​റ​ഞ്ഞു.

tRootC1469263">

വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ച്ച ശേ​ഷം വീ​ണ്ടും ക​ര​സേ​ന ആ​ക്ര​മ​ണം ന​ട​ത്തി​യ ഗ​സ്സ​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലാ​യി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യം പി​ടി​ച്ച​ട​ക്കി​യി​രു​ന്നു. ബ​ന്ദി മോ​ച​ന​ത്തി​ന് ഹ​മാ​സി​നെ നി​ർ​ബ​ന്ധി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ങ്കി​ലും കൂ​ടു​ത​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ഹി​സ്ബു​ല്ല​ക്കെ​തി​രെ ആ​ക്ര​മ​ണ​വു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ല​ബ​നാ​നി​ലെ​ത്തി​യ ഇ​സ്രാ​യേ​ൽ സേ​ന ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​നി​യും പി​ൻ​വാ​ങ്ങി​യി​ട്ടി​ല്ല. ബ​ശ്ശാ​റു​ൽ അ​സ​ദി​നെ മ​റി​ച്ചി​ട്ട സൈ​നി​ക അ​ട്ടി​മ​റി​ക്കു​ട​ൻ തെ​ക്ക​ൻ സി​റി​യ​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റി​യ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വി​ടെ​യും അ​ക്ര​മം തു​ട​രു​ക​യാ​ണ്.

Tags