സ്റ്റുഡന്റ് വിസയുടെയും എക്‌സ്‌ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വര്‍ഷം ; വിസ നിയന്ത്രണം കര്‍ശനമാക്കി ട്രംപ് ഭരണകൂടം

Trump

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കടക്കം വന്‍ തിരിച്ചടിയാണ്.

അമേരിക്കയില്‍ വിസ നിയന്ത്രണം കര്‍ശനമാക്കി ട്രംപ് ഭരണകൂടം. വിദേശ വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസകളുടെ കാലാവധിയാണ് കര്‍ശനമാക്കുന്നത്. പുതിയ ചട്ടപ്രകാരം, സ്റ്റുഡന്റ് വിസയുടെയും എക്‌സ്‌ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വര്‍ഷമായിരിക്കും. ഈ തീരുമാനം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കടക്കം വന്‍ തിരിച്ചടിയാണ്.

നിലവില്‍ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഠനം ആവശ്യമായ പി.എച്ച്.ഡി. ഗവേഷകര്‍, മെഡിക്കല്‍ റെസിഡന്‍സി ചെയ്യുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് കാലാവധി നീട്ടാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

Tags