പൊതുമുതലുകള്‍ നശിപ്പിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ്
ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സില്‍ സമാധാനപരമായി തുടങ്ങിയ വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായ കലാപമായി മാറിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു. ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് താന്‍ കടുത്ത ദേഷ്യവും നാണക്കേടും അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ രീതിയില്‍ മാന്യമായി തങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിക്കുന്ന പൊതുജനങ്ങളെയും, പൊതുമുതലുകള്‍ നശിപ്പിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്യുന്ന അക്രമികളെയും ഒരുപോലെ കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊതുമുതലുകള്‍ നശിപ്പിക്കുന്നതും കൊള്ളയടിയും തടയാന്‍ പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, അധ്യാപകരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു സമരം തുടങ്ങിയത്. ഇതിലേക്ക് കടന്നുകൂടിയ തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരും സ്ഥിരം കുറ്റവാളികളുമാണ് പൊതുമുതലുകള്‍ കത്തിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തതെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
.jpg)


