ആവശ്യ ഘട്ടങ്ങളില്‍ വീടുകള്‍ക്ക് ഉള്ളില്‍ തുടരണം, ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് സൗദി ഇന്ത്യന്‍ എംബസി

saudi

സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ച് സൗദി ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണം.ആവശ്യ ഘട്ടങ്ങളില്‍ വീടുകള്‍ക്ക് ഉള്ളില്‍ തുടരണമെന്നാണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 12 പേര്‍ കൊല്ലപ്പെട്ട ഹൂത്തികളുടെ ആക്രമണത്തിന് ശേഷം വൈകിട്ടോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. 

പാസഞ്ചര്‍ ടെര്‍മിനല്‍ നാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാര്യം സൗദി അറേബ്യന്‍ സേന സ്ഥിരീകരിച്ചു. ഒരു മിസൈല്‍ തകര്‍ത്തു എന്നും തീപ്പിടുത്തം അണച്ചു എന്നും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഹൂത്തികള്‍ ഭീഷണി മുഴക്കിയിരുന്നു. സൗദിയില്‍ വീണ്ടും ആക്രമണം നടത്തുമെന്നും വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നുമായിരുന്നു ഹൂത്തികളുടെ മുന്നറിയിപ്പ്. യാത്രക്കാര്‍, ജീവനക്കാര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂത്തികള്‍ വ്യക്തമാക്കിയിരുന്നു.

Tags