ഇസ്രയേലിന് വേണ്ടി ചാരവൃത്തി; ഇറാനില്‍ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
Jun 23, 2025, 06:56 IST
ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതി നടപടികള്‍ നേരിടുകയും ചെയ്തിരുന്നു.
ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി. മജീദ് മൊസയേദി എന്നയാളെയാണ് തൂക്കിക്കൊന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് വിവരം.
tRootC1469263">ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും കോടതി നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന്‍ സുപ്രീംകോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തൂക്കിലേറ്റിയത്.
.jpg)


