ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യവുമായി സഹകരിക്കാൻ ധാരണയായെന്ന അവകാശവാദം തള്ളി സ്പെയിൻ
മഡ്രിഡ്: ഇറാനെതിരായ അമേരിക്കൻ - ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യവുമായി സഹകരിക്കാൻ ധാരണയായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ തള്ളി സ്പെയിൻ. വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സ്പെയിൻ വ്യക്തമാക്കി.
tRootC1469263">ഇറാനെതിരായ യുദ്ധത്തിന് രാജ്യത്തെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന സ്പെയിനിന്റെ തീരുമാനത്തിൽ മാറ്റം വന്നതായി ബുധനാഴ്ച വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് സൂചിപ്പിച്ചിരുന്നു. 'പ്രസിഡന്റിന്റെ സന്ദേശം സ്പെയിൻ വ്യക്തമായി ഉൾക്കൊണ്ടു എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ യു.എസ് സൈന്യവുമായി സഹകരിക്കാൻ അവർ സമ്മതിച്ചിട്ടുണ്ട്' -ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ വൈറ്റ് ഹൗസിന്റെ ഈ അവകാശവാദം സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് നിഷേധിച്ചു. സ്പെയിൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനിടെ ഇറാനിലെ യു.എസ് - ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ വിമർശനം ആവർത്തിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്ത് വന്നിട്ടുണ്ട്. ലക്ഷകണക്കിന് പേരുടെ ജീവൻവെച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
.jpg)


