ഇറാനെതിരായ സൈനിക നീക്കത്തിൽ സഹകരിക്കാത്ത സ്പെയിനുമായുള്ള വ്യാപാരം നിർത്തും ; കടുത്ത ഭീഷണിയുമായി ട്രംപ്
ഇറാനെതിരായ സൈനിക നീക്കത്തിൽ സഹകരിക്കാത്ത സ്പെയിനിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
tRootC1469263">യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായ ആക്രമണങ്ങൾക്കായി സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിന് സ്പെയിനിലെ താവളങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സ്പെയിൻ നിഷേധിച്ചാലും തങ്ങൾക്ക് വേണമെങ്കിൽ അവരുടെ താവളങ്ങൾ ഉപയോഗിക്കാമെന്നും തങ്ങളെ ആർക്കും തടയാനാകില്ലെന്നുമാണ് ട്രംപിന്റെ മറുപടി.
.jpg)


