സ്പെയിനിലെ ട്രെയിൻ ദുരന്തം; മരണം 69 ആയി

spain

സ്പെയിനിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ സ്പെയിൻ സ്വദേശികൾക്കു പുറമെ അമേരിക്ക, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നതായാണ് വിവരം.

അപകടത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനവും അന്വേഷണവും തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണവും ട്രെയിൻ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകളുമാണ് പരിശോധിക്കുന്നത്.യൂറോപ്പിൽ ഈ നൂറ്റാണ്ടിലുണ്ടായ വലിയ റെയിൽ ദുരന്തങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.

Tags