ചെറുവിമാനം കടലില്‍ തകര്‍ന്നുവീണു, 6 പേര്‍ കൊല്ലപ്പെട്ടു
നാല് മുതിര്‍ന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
പതിനായിരം അടി ഉയരത്തില്‍ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കൂപ്പുകുത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറില്‍ നിന്ന് കാണാതായി. ചെറുവിമാനം തകര്‍ന്ന് 6 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സെസ്‌ന 210 വിമാനം പാസ്ഗാഗുലയ്ക്കും ഹോണ്‍ ദ്വീപിനും ഇടയിലായി തകര്‍ന്ന് വീണത്. നാല് മുതിര്‍ന്നവരും 8ഉം 10ഉം വയസ് പ്രായമായ നാല് പേരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
വിമാനവുമായുള്ള ബന്ധം നഷ്ടമായെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടമുണ്ടായത്. തെരച്ചില്‍ സംഘത്തിന് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ മുങ്ങിയ വിമാനത്തിന്റെ ക്യാബിനില്‍ നിന്ന് ലൈഫ് ജാക്കറ്റുകളും ലൈഫ് റാഫ്റ്റും മാത്രമാണ് കണ്ടെത്താനായത്. ന്യൂ ഓര്‍ലീന്‍സില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് പുറപ്പെട്ട വിമാനമാണ് കടലില്‍ തകര്‍ന്നത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)

