ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെയും പ്രഥമയെയും ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മാറ്റി

trump

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങില്‍ വെടിയൊച്ച. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹാളില്‍ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ
അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങില്‍ നിന്ന് മാറ്റി. വെടിവെച്ചയാള്‍ കസ്റ്റഡിയില്‍ എന്ന് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയില്‍നിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Tags