അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ വെടിവെയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

us
us

വെടിവെയ്പ്പ് നടത്തിയ അക്രമിയെ കണ്ടെത്താനായിട്ടില്ല.

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു എട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചീനിയറിങ് കെട്ടിടത്തിലാണ് അക്രമി വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പ് നടത്തിയ അക്രമിയെ കണ്ടെത്താനായിട്ടില്ല.

tRootC1469263">

 യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. വെടിവെപ്പുണ്ടായതിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യൂണിവേഴ്‌സിറ്റിയിലെ ഏഴു നിലയുള്ള എഞ്ചിനീയറിങ്, ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. 100ലധികം ലാബുകളും ക്ലാസ് മുറുകളും ഓഫീസുകളുമുള്ള കെട്ടിടമാണിത്. വെടിവെയ്പ്പുണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറികളിലെ മേശകള്‍ക്ക് അടിയില്‍ വിദ്യാര്‍ത്ഥികള്‍ ഒളിക്കുകയും വെളിച്ചം അണയ്ക്കുകയുമായിരുന്നു. വെടിവെയ്പ്പിനെ അമേരിക്കന്‍ പ്രസിഡന്റ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും ട്രംപ് അറിയിച്ചു.

Tags