കാലിഫോര്‍ണിയയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

gun

സ്റ്റോക്ടണിലെ ലൂസിലേ അവന്യുവിലാണ് വെടിവെയ്പ്പ് നടന്നത്.

അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ നടന്ന വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ പതിനാലോളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. 

സ്റ്റോക്ടണിലെ ലൂസിലേ അവന്യുവിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പ് നടത്തിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല

tRootC1469263">

പാര്‍ക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവെയ്പ്പ് നടന്നത്. മുന്‍കൂട്ടി പദ്ധതിയിട്ട അക്രമമാണെന്നാണ് വിവരം. പരിക്കേറ്റവരുടെ നിലയെ കുറിച്ചും വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് വിവരം

Tags