'ലോകത്തിലെ കപ്പലുകളേ, എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിക്കോളൂ' പ്രഖ്യാപനവുമായി ട്രംപ്

Donald Trump

'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു.

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ, എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിക്കോളൂ' എന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആഹ്വാനം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. ഇറാനും യുഎസും തമ്മില്‍ സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യം ശരിവെച്ച് ട്രംപ് രംഗത്തെത്തിയത്.

'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഇല്ലാതെ തുറന്നുകൊടുക്കാന്‍ ഞാന്‍ ഇതിനാല്‍ പൂര്‍ണ അധികാരം നല്‍കുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ'- ട്രംപ് അറിയിച്ചു.

ജൂണ്‍ 19ന് സ്വിറ്റസര്‍ലന്‍ഡില്‍വെച്ച് സമാധാന കരാര്‍ ഒപ്പിടുമെന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ പ്രഖ്യാപനം

Tags